Hot Posts

6/recent/ticker-posts

ടി നസറുദ്ദീൻനോടുള്ള ആദരസൂചകമായി വ്യാപാരസ്ഥാപനങ്ങൾ തുറന്നു! ലാഭം ജീവകാരുണ്യ പ്രവർത്തനത്തിന്


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നു. എന്നാൽ പാലായിലെ ഒരു കൂട്ടം വ്യാപാരികൾ അനുശോചനം രേഖപ്പെടുത്തുകയും കടകൾ തുറന്ന്  ലാഭം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുകയും ചെയ്തു. 

പാലാ കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിലെ വ്യാപാരികളും പാലാ കെസ്വാ യൂണിറ്റ് ഭാരവാഹികളും സംയുക്തമായി ചേർന്ന്ആണ് ചടങ്ങ് സംഘടിപ്പിച്ചത്.



കടകൾ അടച്ചിട്ട് വ്യാപാരം മുടക്കുന്ന പ്രവണതയ്ക്കെതിരെ ഏറ്റവും ശക്തമായി നിലപാടെടുത്തിരുന്ന വ്യക്തിയാണ് നസുറുദ്ദീൻ.  അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുവാൻ കടകൾ അടച്ചിടുന്നു എന്നുള്ളത് അദ്ദേഹം മുന്നോട്ടു വെച്ചിരുന്ന ആദർശങ്ങൾക്ക് വിരുദ്ധമാണ് എന്ന് സെന്റ്‌ ജ്യൂഡ് ഇലക്ട്രിക്കൽസ് ഉടമ കെസ്വാ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ  ബിജു പറഞ്ഞു.

മഹാമാരിയുടെ വെല്ലുവിളികൾ ഏറ്റവും അധികം ബാധിച്ച  വ്യാപാര സമൂഹത്തിനും,  അവിടുത്തെ തൊഴിലാളികൾക്കും ഇത്തരം ഒരു  കടമുടക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഹോട്ടലുകളും ബേക്കറികളും ഇന്നലെ തന്നെ ഇന്നത്തെക്കുള്ള  വിഭവങ്ങൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ടാവും.  ഇന്നത്തെ കടമുടക്കം വിവിധ മേഖലകളിൽ  തൊഴിൽ  സ്തംഭനത്തിന് ഇടയാക്കും.  ഓട്ടോ തൊഴിലാളികളെയും ഇത് ബാധിക്കും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ടി നസറുദ്ദീൻനോടുള്ള ആദരസൂചകമായി  പാലാ  സെൻറ് ജൂഡ് ഇലക്ട്രിക്കൽസ് വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കുകയാണ്. 

കഴിഞ്ഞ ദിവസങ്ങളിലെ ലാഭവിഹിതം ഇലക്ട്രിക്കൽ മേഖലയിൽ തൊഴിൽ ചെയ്യുന്ന  രണ്ടു  തൊഴിലാളികൾക്ക് അവരുടെ ഭവന നിർമ്മാണ  പ്രവർത്തനങ്ങൾക്ക് ഒരു സഹായ ഹസ്തം എന്ന നിലയിൽ കൈമാറി.




കൊട്ടാരമറ്റം ശാന്തോം കോംപ്ലക്സിൽ ഉള്ള സെൻറ്  ജൂഡ് ഇലക്ട്രിക്കൽസ് ഷോറൂമിൽ വച്ച് ആണ് അനുശോചന യോഗം ചേർന്നത്. സമ്മേളനത്തിൽ കെസ്വാ പാലാ യൂണിറ്റ് പ്രസിഡന്റ് ബൈജു കോയിക്കൽ, ട്രഷറർ ശിവദാസ്, സാന്തോം കോംപ്ലക്സിലെ വ്യാപാരികളും വ്യവസായികളും പങ്കെടുത്തു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ