Hot Posts

6/recent/ticker-posts

പാലാ ജനമൈത്രി പോലീസിന്റെയും സന്മനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ചികിത്സാ സഹായവിതരണം



പാലാ ജനമൈത്രി പോലീസിന്റെയും സന്മനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ചികിത്സാ സഹായവിതരണം നടന്നു. സന്മനസ്സ് ഓഫീസിൽ നടന്ന സഹായ വിതരണ ഉദ്ഘാടനം ജനമൈത്രി ബീറ്റ് ഓഫീസർ എ എസ് ഐ സുദേവ് എസ് നിർവഹിച്ചു. സന്മനസ്സ് ജോർജ്, ബീറ്റ് ഓഫീസർ പ്രഭു കെ ശിവറാം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 



വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് വിവിധ സാമൂഹിക സേവന - ബോധവത്ക്കരണ പരിപാടികളാണ് പാലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. പാലായിലും പരിസരങ്ങളിലും മനോരോഗികളും അശരണരുമായ ആളുകൾക്ക് സഹായം നൽകുന്ന സംഘടനയാണ് സന്മനസ്സ് കൂട്ടായ്മ.

Reactions