Hot Posts

6/recent/ticker-posts

നടപ്പാത കെണിയിൽ കുടുങ്ങി വാഹനങ്ങൾ; തകരാർ നിത്യസംഭവം


പാലാ: നടപ്പാത നിർമ്മാണത്തിലെ അപാകതമൂലം വാഹനങ്ങൾക്കു തകരാറുകൾ സംഭവിക്കുന്നതായി പരാതി. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ കൊട്ടാരമറ്റം ഭാഗത്ത് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ മുതൽ കോട്ടയം ഭാഗത്തേയ്ക്കു നേരത്തെ നിർമ്മിച്ച നടപ്പാതയാണ് ദുരിതം വിതയ്ക്കുന്നത്. 



ഏകീകൃതമല്ലാതെയാണ് നടപ്പാതയുടെ നിർമ്മാണം. ചിലയിടങ്ങളിൽ ഉയർത്തിയും ചിലയിടങ്ങളിൽ താഴ്ത്തിയും പല വിധമാണ് നടപ്പാത. ഈ ഭാഗത്തുള്ള  സ്ഥാപനങ്ങളിലേയ്ക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും നടപ്പാത പല വിധമായതിനാൽ വാഹനങ്ങൾ നടപ്പാതയുടെ ഉയർന്ന ഭാഗത്ത് ഇടിച്ചു കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമാണ്. 


ഇതു സംബന്ധിച്ചു പൊതുമരാമത്ത് അധികൃതരോട് നിരവധി പരാതികൾ പറഞ്ഞുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഇതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നുണ്ട്.

നടപ്പാത നിർമ്മാണത്തിലെ അപാകത അടിയന്തിരമായി പരിഹരിക്കണമെന്ന് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടോണി മുണ്ടനോലിയ്ക്കൽ, രാജേഷ് ഗ്രാവിറ്റി, ഷിൻ്റോ സിറിയക്, രാകേഷ് കിൻഫർ, രതീഷ്, റോയി ജേക്കബ്, ജോബി മാത്യു, വിഷ്ണു കെ ആർ, അമൽജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു