Hot Posts

6/recent/ticker-posts

നിർദേശമില്ലാതെ പുറത്തിറങ്ങരുതെന്ന് എംബസി; അതിർത്തിയിൽ കുടുങ്ങി ഇന്ത്യക്കാർ


യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്കു പുറപ്പെടുന്നതിനു മുൻപ്

യുക്രെയ്നിലുള്ള ഇന്ത്യക്കാർക്കു പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. എംബസി നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ അറിയിച്ചു. അധികൃതരുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്കു വരരുത്. ജാഗ്രത തുടര‍ണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.



ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുപോകാനായി യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളിലുള്ള എംബസികളുമായി ചേർന്നു പ്രവർത്തിക്കുകയാണ്. യുക്രെയ്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭക്ഷണവും വെള്ളവും താമസസൗകര്യവും ലഭിക്കുന്നെങ്കിൽ അവിടെ തുടരുന്നതാണു നല്ലത്. 


യുക്രെയ്ന്റെ കിഴക്കുഭാഗത്തുള്ളവർ സുരക്ഷിതമായ ഇടത്തുതന്നെ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.

അതേസമയം, പോളണ്ട് അതിർത്തിയിലേക്കു പോയ ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനായില്ല. വെള്ളിയാഴ്ച ഇവിടെയെത്തിയ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങിയ നിലയിലാണ്. സംഘത്തിൽ നൂറോളം മലയാളി വിദ്യാർഥികളുമുണ്ട്. കൊടും തണുപ്പിൽ മണിക്കൂറുകളോളം ഇവർ കാത്തിരിക്കുകയാണ്.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ