Hot Posts

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കൂട്ടിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി ജോസ് കെ.മാണി എം.പി


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിന്റെ ഭാഗമായി സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കെ.എസ്.ആര്‍.ടി.സിയെപ്പോലുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ ടെയ്ക്കിങ്ങുകളുടെ മേല്‍ ഒരു ലിറ്റര്‍ ഡീസലിന് 22 രൂപ അധികമായി ഈടാക്കിയ നടപടിക്കെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. 



രാജ്യസഭയിലെ ചോദ്യോത്തരവേളയിലെ ആദ്യത്തെ ചോദ്യത്തിലൂടെയാണ് ജോസ് കെ.മാണി കെ.എസ്.ആര്‍.ടി നേരിടുന്ന വന്‍ പ്രതിസന്ധി ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ പൊതുഗതാഗതമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ വിലവര്‍ദ്ധനവ് ന്യായീകരിക്കാനാവാത്തതതാണ്. ഇത് പിന്‍വലിക്കുവാനുള്ള നടപടി സ്വീകരിക്കണണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.


യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള വിപണിയിലെ ഏറ്റകുറച്ചിലുകളും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലുമാണ് കൂടുതല്‍ ചാര്‍ജ് ഈടാക്കിയതെന്ന ഒഴുക്കന്‍ മറുപടിയാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കിയത്. 

എന്നാല്‍ നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് ഇത് പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കാം എന്ന് പറഞ്ഞ് പൊതുവില്‍ ഈ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുവാനുള്ള ശ്രമവും കേന്ദ്രമന്ത്രി നടത്തി. സി.എന്‍.ജിയുടെയും എല്‍.എന്‍.ജിയുടെയും ഇറക്കുമതി പൂര്‍ണ്ണമായും സ്വകാര്യമേഖലയാണ് നടത്തുന്നതെന്നും, വില നിര്‍ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ