Hot Posts

6/recent/ticker-posts

ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധനവ്; കേന്ദ്ര സർക്കാരിനെതിരേ!: ജോസ് കെ മാണി എം പി


രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരേ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി. അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 



ജനജീവിതം നിശ്ചലമാക്കിയ കോവിഡ് ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ  ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിപ്പിക്കാനുളള തീരുമാനം കടുത്ത പ്രതിഷേധാർഹമാണ്.സാധാരണക്കാരെ പിഴിയുന്ന ചികിത്സ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയില്‍ നിന്നു ഉടന്‍ പിന്തിരിയണം എന്ന് അദ്ദേഹം പറഞ്ഞു.




തുടര്‍ച്ചയായി കുതിക്കുന്ന ഇന്ധന പാചക വാതക വില വര്‍ധനയില്‍ നാടു നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍വസാധാരണമായ പാരസെറ്റാമോളും വേദന സംഹാരികളും ഉള്‍പ്പടെയുളള അവശ്യമരുന്നുകളുടെ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മരുന്നു കമ്പനികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്. അവശ്യമരുന്നുകളുടെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കോടിക്കണക്കിനാളുകളാണ് രാജ്യത്തിലുളളത്. മരുന്ന് ദിന ജീവിത ഭാഗമായ  ജീവിത ശൈലി രോഗികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. സാധാരണക്കാരുടെ ഹൃദയവികാരമാണ് ഇവിടെ സർക്കാർ പരിഗണിക്കേണ്ടത് എന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.

വില വര്‍ധിപ്പിക്കാന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംങ് അതോറിറ്റി നല്‍കിയ അനുമതി പിന്‍വലിക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് വര്‍ധന അടിയന്തരമായി റദ്ദാക്കണം എന്നും എംപി പറഞ്ഞു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)