Hot Posts

6/recent/ticker-posts

പാലായിൽ ഗർഭിണിയായ വിദ്യാർത്ഥിനിയെ ബൂട്ട് ഇട്ട് ചവിട്ടി! മൂന്ന് പേർ പിടിയിൽ


പാലാ ഞാെണ്ടി മാക്കൽ കവലയിൽ വിദ്യാർത്ഥിനിയെ ബൂട്ട് ഇട്ട് ചവിട്ടിയതായി പരാതി. ഞൊണ്ടി മാക്കൽ കവലയിൽ മാരുതി വർക്ക് ഷോപ്പ് ജീവനക്കാരനെതിരെയാണ് പാലാ സ്വദേശികളായ യുവതിയും ഭർത്താവും പരാതി നൽകിയത്. പ്രതികളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.



വിദ്യാർത്ഥിനിയായ ഗർഭിണിയായ യുവതി ഭർത്താവിനോടൊപ്പം നടന്നു പോകുമ്പോൾ വർക്ക്ഷോപ്പിൽ നിന്ന് ചിലർ യുവതിയെ കമൻ്റടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്. ഭർത്താവിനെ അടിച്ചു വിഴിക്കുകയും യുവതിയെ ബുട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി. 


പോലിസിനെ വിളിക്കാൻ തുടങ്ങിയ യുവതിയെയും ഭർത്താവിനെയും വണ്ടിയിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. പോലീസ് വരുന്നതിന് തൊട്ടു മുൻപ് പ്രതികൾ വണ്ടിയുമായി കടന്നു കളഞ്ഞു.

സംഭവത്തിൽ വ്യാഴാഴ്ച രാത്രി തന്നെ മൂന്നു പേരും പൊലീസ് പിടിയിലായി. പാറപ്പള്ളി സ്വദേശി ശങ്കർ, അമ്പാറനിരപ്പു സ്വദേശി ജോണ്സണ്, മുണ്ടാങ്കൽ സ്വദേശി ആന്റോ എന്നിവരാണ് പിടിയിലായത്.
Reactions