തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 81 കുടുംബങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്. വിതരണോൽഘാടനം പ്രസിഡന്റ് കെ. സി ജെയിംസ് നിർവ്വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസ്കുട്ടി മെമ്പർമാരായ അമ്മിണി തോമസ്, സിബി രഘുനാഥൻ, ദീപ സജി, നജീമ പരികൊച്ച്, മാളു ബി മുരുകൻ, ഐ സി ഡി എസ് സൂപ്പർവൈസർ അനുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
