Hot Posts

6/recent/ticker-posts

മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് കവലയിൽ തുടർച്ചയായി നാലാം ദിവസവും അപകടം


മരങ്ങാട്ടുപള്ളി: കോഴിക്കൊമ്പ് കവലയിലെ സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ പുറകിലിടിച്ച കാറിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിഞ്ഞു. പാലാ ബ്രില്ലിൻറ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ കാറാണ് തലകീഴായി മറിഞ്ഞത്. ഉച്ചസമായത്ത് കവലയിലും ബസ് സ്റ്റോപ്പിലും ആളുകൾ നിൽക്കാതിരുന്നത് മൂലം വലിയ ദുരന്തം ഉണ്ടായില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത്.



പാലാ കോഴാ റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. സ്വകാര്യ വ്യക്തികൾ വ്യാപകമായി പുറമ്പോക്ക് കയ്യേറിയതിനാലാണ് വീതി ഇല്ലാത്തത് എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 10 കൊല്ലത്തിനിടെ നിരവധി പേരാണ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചത്. സർവ്വേ നടത്തി പുറമ്പോക്ക് ഏറ്റെടുത്താൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വീതി ഉണ്ടാകും. പലതവണ ആരംഭിച്ച സർവ്വേ കോഴിക്കൊമ്പിൽ എത്തും മുമ്പ് അവസാനിക്കും എന്നും നാട്ടുകാർ പറയുന്നു.





ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഓരോ തവണയും സർവ്വേ അട്ടിമറിക്കുന്നത്. നാട്ടുകാർ മുൻകൈയെടുത്ത് മുൻപ് സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബോർഡ് സ്ഥാപിക്കാൻ പോലും വീതിയില്ല. പുറമ്പോക്ക് ആയതിനാൽ സർക്കാരിന് വലിയ പണം മുടക്കേണ്ടതില്ല. അതിനാൽ കോഴിക്കൊമ്പ് കവല അടിയന്തിരമായി വികസിപ്പിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും