Hot Posts

6/recent/ticker-posts

കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻ്റ് റോയി മാത്യു എലിപ്പുലിക്കാട്ട് നിര്യാതനായി



ചക്കാമ്പുഴ: കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻ്റും രാമപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ റോയി മാത്യു എലിപ്പുലിക്കാട്ട് (60) നിര്യാതനായി. മൃതദേഹം ഞായറാഴ്ച (24/04/2022) 12.30 ന് വീട്ടിലെത്തിക്കുന്നതും തുടർന്ന്  (25/04/2022 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്. 



അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ ചക്കാമ്പുഴ റബ്ബർ ഉത്പാദക സംഘം പ്രസിഡൻ്റായിരുന്നു. കവണാർ ലാറ്റക്സ് ഡയറക്ടർ ബോർഡ് അംഗം, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കെ എസ് യു മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൈനാപ്പിൽ, ക്ഷീര മേഖലകളിൽ മികച്ച കർഷകനുള്ള പുരസ്കാരങ്ങളും  നേടിയിട്ടുണ്ട്. 

ഭാര്യ: മണിയംകുളം നീണ്ടൂർ റിൻ്റാ റോയി. മക്കൾ: ജെഫിൻ റോയി (ബി എഡ് വിദ്യാർത്ഥി, ലേബർ ഇൻഡ്യ, മരങ്ങാട്ടുപള്ളി), ജെസ് വിൻ റോയി.(വിദ്യാർത്ഥി, ചാവറ പബ്ളിക് സ്കൂൾ, പാലാ). 

റോയി മാത്യുവിൻ്റെ നിര്യാണത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, ഉമ്മൻ ചാണ്ടി, മാണി സി കാപ്പൻ എം എൽ എ എന്നിവർ അനുശോചിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു