Hot Posts

6/recent/ticker-posts

ബസ് ചാർജ് വർദ്ധനവ്‌; സ്ഥിരം യാത്രക്കാരുടെ പോക്കറ്റ് കാലിയാകും: പാസഞ്ചേഴ്സ് അസോസിയേഷൻ


പാലാ: നിർദിഷ്ട ബസ് ചാർജ് വർദ്ധനവ് സ്ഥിരം യാത്രക്കാർക്ക് വലിയ ബാദ്ധ്യതയാണ് വരുത്തി വയ്ക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവാഹക സമിതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ഉയർന്ന ബസ് യാത്രാ നിരക്കാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെ ഭാഗം കേൾക്കാതെ സർക്കാരും ബസ് ഉടമകളും തമ്മിലുള്ള ദ്വികക്ഷി കരാർ പ്രകാരം കാലാകാലങ്ങളിൽ നടപ്പാക്കുന്ന നിരക്ക് വർദ്ധനവിൻ്റെ ഭാരം വഹിക്കേണ്ടി വരുന്നത് സാധാരണക്കാരായ യാത്രക്കാരാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.



മിനിമം നിരക്കിൽ യാത്ര ചെയ്യാവുന്ന ദൂരം 5 കി.മീ. ൽ നിന്നും 2.5 കി.മീറ്ററാക്കി ചുരുക്കിയാണ് വൻ വർദ്ധനവ് അടിച്ചേൽപ്പിക്കുന്നത്.
രണ്ട് പേർ ഒരേ ദിശയിൽ യാത്ര ചെയ്യുന്നുവെങ്കിൽ ടൂ വീലറും 5 പേർക്ക് കാറും ബസ് നിരക്കിനേക്കാൾ വളരെ ലാഭകരമായി തീരുകയാണ്. ഇതു മൂലം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിറയുകയും ഗതാഗതക്കുരുക്കും അപകടവും വരുത്തി വയ്ക്കുകയുമാണ് ഉണ്ടാവുക.
നേരത്തെ കോവിഡിൻ്റെ പേരു പറഞ്ഞെങ്കിൽ ഇപ്പോൾ ഇന്ധന വില വർദ്ധനവിൻ്റെ പേരിലാണ് യാത്രക്കൂലി വർദ്ധനവിന് വഴി കണ്ടെത്തിയിരിക്കുന്നതെന്ന് പാസഞ്ചേഴ് അസോസിയേഷൻ ആരോപിച്ചു.



ദിവസ വേതനം 400 രൂപയിൽ താഴെ വാങ്ങി നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കായ സ്ഥിരം യാത്രക്കാരെയാണ് നിരക്കു വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുക. ഒരു സെക്കണ്ട് ഹാൻഡ് ടൂ വീലർ പോലും വാങ്ങുവാൻ ശേഷിയില്ലാത്തവരെ സർക്കാർ പരിഗണിക്കാതെയാണ് നിരക്കു വർദ്ധനവ് നടപ്പാക്കായിരിക്കുന്നത്. പരമാവധി വേഗം 60 കി.മീ ആയി നിജപ്പെടുത്തിയിട്ടും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് എന്ന പേരിൽ യാത്രക്കാരിൽ നിന്നും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് ഇപ്പോൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത് ദ്വീർഘദൂര യാത്രക്കാർക്കും വലിയ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്‌ എന്നും അസോസിയേഷൻ ആരോപിച്ചു. ചെയർമാൻ ജയ്സൺമാന്തോട്ടം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം