Hot Posts

6/recent/ticker-posts

ഏറ്റുമാനൂരിൽനിന്ന് വിനോദയാത്രയ്ക്ക് പോയ 3 വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു‌


ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ മംഗളം എന്‍ജിനീയറിങ് കോളജില്‍നിന്നു കർണാടകയിലെ മണിപ്പാലിലേക്കു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.



കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയ് എന്നിവരാണു മരിച്ചത്. അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവര്‍.


മണിപ്പാല്‍ മാല്‍പെ ബീച്ചിലാണ് അപകടമുണ്ടായത്. ഇന്നലെ വിനോദയാത്രയ്ക്ക് തിരിച്ച സംഘം മാല്‍പെ ബീച്ചില്‍ എത്തുകയായിരുന്നു, സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്