Hot Posts

6/recent/ticker-posts

പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു


പാലാ: പാലാ പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം 2 പേർ മരിച്ചു. വൈകിട്ട് 3 മണിയോടെയാണ് സിഎസ്കെ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. 



ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല എന്നിവരാണ് അപകടത്തിൽ മരിച്ചത്. മണിയുടെ സഹോദരൻമാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അരുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്.


കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്. ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല. ഇയാൻ, സുൽഫി എന്നീ കൊച്ചുകുട്ടികളും ഷിയാസിന്റെ വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. 
Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു