Hot Posts

6/recent/ticker-posts

തലപ്പലം പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം


തലപ്പലം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് നിർവഹിച്ചു. 



ബ്ലോക്ക്‌ തല പ്രചരണവും വിത്ത് വിതരണവും ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയന്റെ നേതൃത്തിൽ നടന്നു. കൃഷി ഓഫീസർ മഞ്ജു ദേവി പദ്ധതി വിശദീകരിച്ചു. 


പഞ്ചായത്ത്‌ അംഗങ്ങളായ ബിജു കെ കെ, സതീഷ്, ചിത്ര സജി, കാർഷിക വികസന സമിതി അംഗം തോമസ് താളനനി എന്നിവർ പങ്കെടുത്തു.
Reactions