Hot Posts

6/recent/ticker-posts

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ് നല്‍കിയ കെ.എം മാണിയുടെ ഓര്‍മ്മ ദിനത്തില്‍ കൃഷി പരിപോഷിപ്പിക്കുന്നത് മാതൃകാപരം: മന്ത്രി പി. പ്രസാദ്


കോട്ടയം: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ് ഏകിയ കെ.എം മാണിയുടെ ഓര്‍മ്മദിനത്തില്‍ കൃഷിയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) ഏര്‍പ്പെടുന്നത് മാതൃകാപരമാണെന്ന് കൃഷിമന്ത്രി പ്രസാദ് പറഞ്ഞു. കെ.എം മാണി കാര്‍ഷിക സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍ നിന്നും തൈ ഏറ്റവും വാങ്ങി നട്ടുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു.  



കാര്‍ഷിക മേഖലയ്ക്ക് വേണ്ടതെല്ലാം നല്‍കാന്‍ എന്നും കെ.എം മാണി തയ്യാറായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഓരോരുത്തരും കൃഷിയ്ക്ക് രംഗത്തിറങ്ങേണ്ടതിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസും സിപിഐയും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസും സി.പി.ഐയും ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം വിഷരഹിതമായിരിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും കൃഷി എന്ന പദ്ധതി പ്രോത്സാഹിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു. 


കര്‍ഷകര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തിയാണ് കെ എം മാണി. നവ കേരളത്തിലേക്കുള്ള പാലം കര്‍ഷകരാകണം. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. വരുമാനമോ ലാഭംമോ അല്ല, കൃഷി നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസ് വളപ്പിലെ 40 സെന്റിലാണ് കൃഷി ചെയ്യുന്നത്. പ്രധാനമായും പ്ലാവും, കപ്പളവുമാണ് കൃഷി ചെയ്യുന്നത്. ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്യും. യൂത്ത് ഫ്രണ്ട് (എം) ന്റെ  നേതൃത്വത്തിലാണ് കൃഷി നടക്കുക.

കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍ എംപി, അഡ്വ. ജോബ് മൈക്കില്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യൂ, ജോസ് ടോം, കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം തോമസ്, ജോജി കുറത്തിയാടന്‍, ബിറ്റു വൃന്ദാവന്‍, ഷേയ്ക്ക് അബ്ദുള്ള, അഡ്വ. ദീപക് മാമ്മന്‍ മത്തായി, റോണി വലിയപറമ്പില്‍, ടോം ഇമ്മട്ടി, അബേഷ് അലോഷ്യസ്, ജോജി തോമസ്, സബിന്‍ അഴകംപറയില്‍, ഏല്‍ബി അഗസ്റ്റിന്‍, തോമസ് ഫിലിപ്പോസ്, ജിത്തു താഴേക്കാടന്‍, ജോമി കുട്ടമ്പുഴ, ബ്രൈറ്റ് വട്ടനിരപ്പേല്‍, വര്‍ഗ്ഗീസ് തരകന്‍, ബിനില്‍ വാവേലി, നിബാസ് ഇബ്രാഹിം, ലോയിഡ് തോളൂര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്