Hot Posts

6/recent/ticker-posts

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മണര്‍കാട്: 24കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് മരിച്ചത്.



ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. 


വീട്ടില്‍ നിന്നും കണ്ടെത്തിയ അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകള്‍. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു.

Reactions