Hot Posts

6/recent/ticker-posts

"ട്രിപ്പ് തുടങ്ങി സൂപ്പർഫാസ്റ്റ് വേഗത്തിൽ": മന്ത്രി പ്രഖ്യാപിച്ച പാലാ- മണ്ണാർകാട് സർവ്വീസ് ആരംഭിച്ചു


പാലാ: മന്ത്രി നിർദ്ദേശിച്ചു ഡിപ്പോ അധികൃതർ ശരവേഗത്തിൽ പുതിയ സർവ്വീസ് ആരംഭിക്കുകയും ചെയ്തു. പാലാ ഡിപ്പോയുടെ പുതിയ ടെർമിനൽ മന്ദിരം ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ട്രാൻസ്പോർട്ട് മന്ത്രി മുമ്പാകെ ജോസ്.കെ.മാണി എംപി യാണ് പാലാ- മണ്ണാർകാട് സർവ്വീസ് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചത്. 



ഉദ്ഘടന യോഗത്തിൽ തന്നെ മന്ത്രി സർവ്വീസ് ആരംഭിക്കുവാൻ ഡിപ്പോ അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇരുണ്ടു വെളുക്കും മുന്നേ പുലർച്ചെ 5.20 ന് തന്നെ പുതിയ സർവ്വീസ് ആരംഭിച്ചു. രാമപുരം, തൃശൂർ, കൊങ്ങാട് വഴിയാണ് മണ്ണാർകാട് സർവ്വീസ്. രാവിലെ 8:20 ന് തൃശൂരും 11.10 ന് മണ്ണാർകാടും എത്തും.


തിരികെ 12.50 ന് മണ്ണാർക്കാട് നിന്നും പുറപ്പെട്ട് 3.20 ന് തൃശൂരും 6.40 ന് പാലായിലും എത്തും. ഉച്ചതിരിഞ്ഞ് തൃശൂർ നിന്നും 3.20 ന് പാലായ്ക്ക്  നേരിട്ട് സർവ്വീസ് ലഭ്യമാക്കിയ മന്ത്രിയെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു. പ്രഖ്യാപിച്ച കൊഴുവനാൽ സർവ്വീസും ആരംഭിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു