Hot Posts

6/recent/ticker-posts

നഗര റോഡുകളിലെ വെള്ളക്കെട്ടിന് പിഡബ്ല്യുഡി നടപടി സ്വീകരിക്കും: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: കനത്ത വേനൽമഴയെ തുടർന്ന് ഉയർന്ന അളവിൽ ഒഴുകി എത്തുന്ന മഴവെള്ളത്തോടൊപ്പമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നതുമൂലം, നഗരത്തിലെ പ്രധാന റോഡുകളുടെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം തടസ്സപ്പെടുന്ന വിധം രൂപം കൊള്ളുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.



ഇതിനായി ടൈലുകൾ പാകിയ നടപ്പാതകളുടെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി ഓടകൾ ശുചീകരിക്കേണ്ടതിന് ആവശ്യമായ എസ്റ്റിമേറ്റും ഭരണാനുമതിയും ടെൻഡർ നടപടികളും ആവശ്യമാണ്. ഇതിനായുള്ള നടപടികൾക്ക് പി.ഡബ്ല്യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പണികൾ ആരംഭിക്കും. ഓടകളിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീഴാതെ ശ്രദ്ധിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍