Hot Posts

6/recent/ticker-posts

പാലായുടെ അഭിമാനമായ ജോസുകുട്ടിയെ അഭിനന്ദിച്ച് പാലാ നഗരസഭ ചെയർമാൻ


പാലാ: മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും, മിസ്റ്റർ യൂണിവേഴ്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാനവും പാലായുടെ സ്വകാര്യ അഹങ്കാരാവും ആയ ജോസ് പി റ്റി പുളിക്കൽ എന്ന ജോസുകുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ച് പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര. 

ജോസുകുട്ടിയുടെ വസതിയിൽ വച്ച് ചേർന്ന അനുമോദന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷീബ ജിയോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൗൺസിലർമാരായ ലീന സണ്ണി പുരയിടം, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം,  ജോസിൻ ബിനോ എന്നിവരും പൊന്നാട അണിയിച്ച് ജോസുകുട്ടിയെ ആദരിച്ചു. 



പാലാ നഗരസഭ ജീവനക്കാരനായ സിബിയും ജോസുകുട്ടിയുടെ ട്രയിനറായ വർക്കിച്ചൻ (ഹെർകുലീസ് ജിം പാലാ) യും യോഗത്തിൽ സന്നിഹിതരായിരുന്നു. വരുംകാലങ്ങളിലും ജോസുകുട്ടിക്ക് ഇന്ത്യയുടെയും പാലായുടെയും യശസ്സ് വാനോളം ഉയർത്തുവാൻ ആകട്ടെ എന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആശംസിച്ചു. കൊച്ചുറാണി, ജോസുകുട്ടിയുടെ പിതാവ് തങ്കച്ചൻ, മാതാവ് ഷാന്റി തങ്കച്ചൻ, സഹോദരൻ തോമസുകുട്ടി , ഭാര്യ ഹരിത ജോസുകുട്ടി, മക്കൾ ജൊഹാൻ, ഇവാൻ എന്നിവരും  സുഹൃത്തുക്കളും ബന്ധുമിത്രാദികളും  യോഗത്തിൽ സന്നിഹിതരായിരുന്നു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി