Hot Posts

6/recent/ticker-posts

ആഡംബര കപ്പലിൽ ഉല്ലാസ കടൽ യാത്ര ഒരുക്കി പാലാ കെ.എസ്.ആർ.ടി.സി!


പാലാ: ആഡംബര കപ്പലിൽ കടൽ യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തി പാലാ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ ട്രിപ്പ് ആരംഭിക്കുന്നു. പാലായിൽ നിന്നും കൊച്ചി പുറംകടലിലേക്കാണ് ക്രൂയിസ് ഷിപ്പിൽ മദ്ധ്യവേനൽ അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.



കൊച്ചിയുടെ നയന മനോഹരമായ സായാഹ്നo ആസ്വദിക്കുവാനും കപ്പലിൽ പുറംകടലിൽ എത്തി അസ്തമയം കാണുവാനും സൗകര്യമുണ്ട്. അഞ്ചു മണിക്കൂർ സമയം നാലു നക്ഷത്ര പദവിയുള്ള ക്രൂയിസ് കപ്പലിൽ പുറംകടലിൽ ചിലവഴിക്കാം. സംഗീത വിനോദ പരിപാടികളും ഗെയിമുകളും തീയേറ്റർ പ്രോഗ്രാമുകളും ഭക്ഷണവും കപ്പലിൽ ഒരുക്കിയിട്ടുണ്ട്.



ആഭ്യന്തര ടൂറിസം സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ പ്രാപ്യമാക്കുന്നതിനായി പാലാ ഡിപ്പോയിൽ നിന്നും  തുടങ്ങിയ മലക്കപ്പാറ ജംഗിൾ സഫാരിയും മൂന്നാർ ട്രിപ്പും വൻ വിജയകരമായതിനെ തുടർന്നാണ് കൊച്ചി കടൽയാത്രയും ക്രമീകരിച്ചിരിക്കുന്നത്. മെയ് ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മുപ്പതിന് പാലാ ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 8921 531106, 04822212250 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം