Hot Posts

6/recent/ticker-posts

യുവത്വം നിലനിർത്താൻ 3 പഴങ്ങൾ


ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. 

നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങൾ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്തായാലും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്ന മൂന്ന് പഴങ്ങളെ കുറിച്ചറിയാം. 


ആപ്പിൾ...

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കും. വിറ്റാമിൻ എ, ബി സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ രോഗാണുക്കളും അധിക എണ്ണയും ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിന് ഗുണം ചെയ്യും. 

പതിവായി ആപ്പിൾ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നു. ഈ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

മാതളം...

ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും തടയുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം ഒഴിവാക്കുന്നു. പഴത്തിൽ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു. സൂര്യാഘാതം, ചുളിവുകൾ, നേർത്ത വരകൾ എന്നിവ പോലുള്ള ചർമ്മത്തിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും. 


മുന്തിരി...

മുന്തിരിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം വിറ്റാമിൻ സി വീക്കം ചെറുക്കാൻ സഹായിക്കുന്നു. 

നാരുകൾ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ മുന്തിരി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.  ക്യാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികിരണം ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാണ്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്