Hot Posts

6/recent/ticker-posts

പാലാ നഗരത്തിലെ റോഡുകൾ റീടാർ ചെയ്യും സീബ്രാലൈനുകൾ വരയ്ക്കും: ചെയർമാൻ


പാലാ: നഗരത്തിലെ പൊട്ടിപൊളിഞ്ഞ പ്രധാന റോഡുകൾ റീടാർ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. വൺവേ ട്രാഫിക് ഉള്ള റിവർവ്യൂറോഡ് പാടേ തകർത്തിരിക്കുകയാണ്‌. ഈ വിഷയം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച ചെയ്തതായി ചെയർമാൻ പറഞ്ഞു. 



റിവർവ്യൂറോഡ് റീടാർ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ച് കരാർ നൽകി കഴിഞ്ഞിട്ടുണ്ടെന്നും ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുമെന്ന് അറിയിച്ചതായും ചെയർമാൻ അറിയിച്ചു. ജനറൽ ആശുപത്രി റോഡ് റീ ടാർ ചെയ്യുവാൻ 25 ലക്ഷം രൂപയുടെ ഭരണാ തുമതി ഉണ്ടെന്നും ഈ റോഡും ബിറ്റു മിൻ കോൺക്രീററ് ചെയ്യുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.




സ്കൂൾ കവാടങ്ങൾക്ക് സമീപമുള്ള മാഞ്ഞുപോയ സീബ്രാലൈനുകൾ വരയ്ക്കുന്നതിന് നടപടി ആവശ്യപ്പെട്ടതായും ചെയർമാൻ പറഞ്ഞു.
സിവിൽ സ്റ്റേഷന് എതിർവശം സമാന്തര റോഡിനായി ഏറ്റെടുത്ത ഭാഗത്തെ വൈദ്യുതലൈനുകളും ടെലിഫോൺ ലൈനും മാറ്റി സ്ഥാപിക്കുവാൻ കെ.എസ്.ഇ.ബിക്കും ബി.എസ്.എൻ.എല്ലിനും എത്രയും വേഗം തുക അടച്ച് നടപടി സ്വീകരിക്കണമെന്നും ഈ ഭാഗത്ത് വെററ്മിക്സ് മെറ്റൽ സോളിംഗും ഡസ്റ്റ് പ്രൂഫ് ടാറിംഗും നടത്തി വാഹനഗതാഗത്തിന് അനുയോജ്യമാക്കണമെന്നും റോഡിൻ്റെ അഗ്രഭാഗത്തെ കുഴികൾ അടയ്ക്കുവാനും നിർദ്ദേശിച്ചതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. 


കഴിവതും വേഗം സത്വര നടപടികൾ സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്. ജില്ലാ വികസന സമിതിയിലും ഈ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു എന്നും ചെയർമാൻ പറഞ്ഞു.

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്