Hot Posts

6/recent/ticker-posts

പാക്കിസ്ഥാന്‍ പകുതിയും വെള്ളത്തില്‍; പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം


കനത്ത പ്രളയത്തിന്റെ പിടിയിലാണ് പാക്കിസ്ഥാൻ. മൂന്നു മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴ രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷങ്ങള്‍ക്കു വീട് നഷ്ടപ്പെട്ടു. പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്. 



പാക്കിസ്ഥാനില്‍ ഏകദേശം മൂന്നരക്കോടി ജനങ്ങളെ, അതായത് ജനസംഖ്യയുടെ 15 ശതമാനത്തെയും പ്രളയം ബാധിച്ചുകഴിഞ്ഞു. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകര പ്രളയമാണിത്. 




ദുരന്തത്തെ തുടർന്ന് മരണസംഖ്യ 1100 കവിഞ്ഞതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ആളപായങ്ങൾക്കു പുറമേ  വൻകിട കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ നിലയ്ക്കാതെ പെയ്യുന്ന അതിതീവ്ര മഴയിൽ മിന്നല്‍പ്രളയമാണ് ഉണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു.  


രണ്ടുലക്ഷത്തി ഇരുപതിനായിരത്തോളം വീടുകൾ തകര്‍ന്നു. അതിലേറെ പേര്‍ പെരുവഴിയിലായി. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിലവിലെ വിലയിരുത്തലനുസരിച്ച് 1000 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്ലാനിങ് മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞത്. 

പ്രളയജലമിറങ്ങിക്കഴിഞ്ഞാലേ യഥാർഥ നഷ്ടം അറിയാനാവൂ. ഖൈബര്‍ പഖ്തൂല്ക്വ, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2010ല്‍ 2000 പേരുടെ ജീവനെടുത്ത മഹാപ്രളയത്തിനു സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രി ഷെറി റഹ്മാന്‍ പറയുന്നു.

നദികൾ കരകവിഞ്ഞൊഴുകിയതോടെ പല ഇടങ്ങളും വെള്ളത്തിനടിയിലായി. ചെളി കലർന്ന വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന്  ഹെലികോപ്റ്ററുകൾ നിലത്തിറക്കാൻ സാധിക്കാത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാലങ്ങളും റോഡുകളും തകർന്നതും ആശങ്ക വർധിപ്പിക്കുന്നു. 

രണ്ട് ദശലക്ഷം ഏക്കറോളം കൃഷിയിടങ്ങളും നാശമായതായാണ് റിപ്പോർട്ട് . രാജ്യത്തെ 33 മില്യൺ ജനങ്ങൾ പ്രളയക്കെടുതികൾ നേരിടുകയാണ്.  നാശമായ പാർപ്പിടങ്ങളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. 

പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടം വളരെ വലുതാണെന്നും പ്രസ് മീറ്റിൽ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും പ്രളയം പിടിച്ചുലച്ചു കഴിഞ്ഞു. ഇതിനോടകം 79000 കോടിയുടെ നഷ്ടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്