Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ പാലം ചെറുവാഹനങ്ങൾക്ക് തുറന്നുകൊടുത്ത് എൽ.ഡി.എഫ്


ചേർപ്പുങ്കൽ: സമാന്തരപാലം നിർമ്മാണത്തിനായി അടച്ചിട്ട ചേർപ്പുങ്കൽ പാലം നാളേറെ കഴിഞ്ഞിട്ടും തുറക്കാത്തതിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച്, ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് പാലം തുറന്നുകൊടുത്തു.



സമാന്തരപാലം നിർമ്മാണത്തെ തുടർന്ന് സംരക്ഷണഭിത്തിയുടെ മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് പാലം അടച്ചത്. ഉടൻ തുറക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയെങ്കിലും മാസങ്ങളായി പാലം അടഞ്ഞുകിടക്കുകയും സമാന്തരപാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുകയുമായിരുന്നു.




അധികൃതരുമായി ചർച്ച ചെയ്ത ശേഷമാണ് പാലം ചെറുവാഹനങ്ങൾക്കായി തുറന്നു നൽകുമെന്ന് ഇരു പഞ്ചായത്ത് പ്രസിഡണ്ടുമാരും എൽ.ഡി.എഫ് നേതാക്കളും അറിയിച്ചു. ഇതേ തുടർന്ന് വ്യാഴാഴ്ച പാലം തുറക്കുകയും കാർ, ഓട്ടോറിക്ഷ, ജീപ്പുകൾ എന്നിവ കടന്നു പോവുകയും ചെയ്തു.


സമാന്തരപാലം നിർമ്മാണത്തിന് എല്ലാ അനുമതികളും ലഭ്യമാക്കിയിട്ടും നിർമ്മാണം പരമാവധി നീട്ടികൊണ്ടുപോയി. രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നതായി നേതാക്കൾ ആരോപിച്ചു. നിർമ്മാണം വേഗത്തിലാക്കുവാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായും വിഷയം സംസാരിച്ചു. ജനപ്രതിനിധികൾ വാചക കസർത്ത് മാത്രമാണ്ന ടത്തിവന്നിരുന്നത്. എൽ.ഡി.എഫ് ഇടപെടലും ഉണ്ടാകുമെന്നും ജനങ്ങളെ ബന്തികളാക്കുവാൻ അനുവദിക്കുകയില്ല എന്നും അവർ പറഞ്ഞു. കെ.എസ്.ജയൻ, ജോസ് തടത്തിൽ, പി.രാധാകൃഷ്ണകുറുപ്പ്, ഇ എം.ബാബു, മിനി ജെറോം, സ്റ്റാൻലി ഇല്ലിമൂട്ടിൽ, ഗോപി, ബെന്നിച്ചൻ കാരാമയിൽ എന്നിവരും നാട്ടുകാരും ചേർന്നാണ് പാലം തുറന്നത്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്