Hot Posts

6/recent/ticker-posts

വുമൺ എന്റർപ്രണർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്റർ ഉദ്ഘാടനം


കോട്ടയം: വുമൺ എന്റർപ്രണർ നെറ്റ് വർക്ക് (ഡബ്യുഇഎൻ) കോട്ടയം ചാപ്റ്ററിന്റെ ഉദ്ഘാടനം ഹോട്ടൽ സീസർ പാലസിൽ നടന്നു. മലയാള മനോരമ ഓൺലൈൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. 



വെൻ ഫൗണ്ടർ ഷീല കൊച്ചൗസേഫ് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർ ആയി മറിയാമ്മ പയസ്, വെസ് ചെയർ ആയി ചിന്നു മാത്യു, കൺവീനറായി റീബാ വർഗീസ് എന്നിവർ സ്ഥാനം ഏറ്റെടുത്തു. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും സ്ത്രീ ശാക്തീകരണവുമാണ് വെൻ ലക്ഷ്യമിടുന്നത്. 




വുമൺ എംപവർമെന്റ് നെറ്റ് വർക്ക് എന്നത് ഒരു സ്ത്രീ ശാക്തീകരണ കൂട്ടായ്മയാണ്. നെറ്റ് വർക്കിംങ്, സംയോജനം, പരിശീലനം, മെന്ററിംങ് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണമാണ് വെൻ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്നാണ് വെൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അറിവുകളും, അനുഭവവും കൈമാറുക ഇതുവഴി അവ വർദ്ധിപ്പിക്കുക ഇതിലൂടെ സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുക എന്നതാണ് വെൻ ലക്ഷ്യമിടുന്നത്.


ഇതുവഴി തൊഴിൽപരമായ സ്‌കില്ലുകൾ സ്ത്രീകൾക്ക് ഉറപ്പുവരുത്തുന്നതിനും വെൻ ലക്ഷ്യമിടുന്നുണ്ട്. ചാരിറ്റബിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് വെൻ പ്രവർത്തിക്കുന്നത്. നിലവിൽ കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വെന്നിന് ശാഖകളുണ്ട്. തിരുവനന്തപുരത്ത് വെൻ ഉടൻ പ്രവർത്തനം ആരംഭിക്കും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്