Hot Posts

6/recent/ticker-posts

കൃഷിയിടങ്ങൾ കുത്തി ഇളക്കി "കാട്ടുപന്നികൾ"; ഏഴാച്ചേരിയിൽ കർഷകർ ഭീതിയിൽ


പാലാ: രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി മേഖലയിൽ ഇറങ്ങിയ കാട്ടുപന്നി കൂട്ടം കർഷകരുടെ കൃഷിഭൂമി കുത്തിമറിച്ച് വൻ കൃഷി നാശം വരുത്തുന്നതിൽ കർഷകർ ഭീതിയിൽ. കപ്പയും മറ്റ് കൃഷികളുമാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. 
 


മററ് മൃഗങ്ങളും ധാരാളം ഇവിടെ വിഹരിക്കുന്നുള്ളതായി നാട്ടുകാർ പറയുന്നു. എഴാച്ചേരി ഭാഗത്ത് കാട്ടുപന്നി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ രാമപുരം പഞ്ചായത്ത് പ്രസിഡണ്ടന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ബ്ലോക്ക് മെമ്പർ സ്മിത അലക്സ് എന്നിവർ സന്ദർശിച്ചു.  




അലക്സി തെങ്ങുംപള്ളികുന്നേൽ, സണ്ണി കുരിശുംമൂട്ടിൽ, ഷിൻസ് പൊറോവക്കാട്ട്, ഓസ്ററ്യൻ കുരിശുമൂട്ടിൽ, സതീഷ് ഞാവള്ളിൽ, സജി നെടുങ്ങാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു. കൃഷി നഷ്ടമുണ്ടായ സാബു നെടുമ്പള്ളിൽ, കറിയാച്ചൻ കുരുവിലങ്ങാട്ട് തുടങ്ങിയവരുടെ സ്ഥലങ്ങളാണ് സന്ദർശിച്ചത്.


കൃഷി വകുപ്പും കൃഷിഭവനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പുമായി ബന്ധപ്പെട്ട് കാട്ടുപന്നിയെ പിടിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് അറിയിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്