Hot Posts

6/recent/ticker-posts

ഭർത്താവിനു വേണ്ടി സുന്ദരിയും വിദ്യാസമ്പന്നയുമായ കാമുകിയെ തേടി, പരസ്യം നൽകി ഭാര്യ


ഭർത്താവിനു വേണ്ടി സുന്ദരിയും വിദ്യാസമ്പന്നയുമായ കാമുകിയെ തേടുന്നു, പരസ്യം നൽകി ഭാര്യ എന്ന വാർത്ത തായ് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് വഴിവച്ചു. അവൾക്ക് ഭ്രാന്തുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ, താൻ ഒരു കടുത്ത വിഷാദരോഗിയാണെന്നും, ഇപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ തനിക്ക് ശരിയായി നോക്കാൻ കഴിയുന്നില്ലെന്നും അവൾ പറയുന്നു. അതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചതെന്നും പത്തീമ വ്യക്തമാക്കി. 

   'ഭർത്താവിന്റെ കാമുകിയായി' ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്കായി അവൾ ഓൺലൈനിൽ കൊടുത്ത പരസ്യം വലിയ രീതിയിൽ വിമർശനത്തിന് കാരണമായി. 44 -കാരിയായ പത്തീമ ചന്മാനാണ് ഇത്തരമൊരു പരസ്യം നൽകിയത്. ബാങ്കോക്കിലാണ് അവരുടെ താമസം. കുറച്ചുകാലമായി ഭർത്താവിനൊപ്പം താൻ ഉറങ്ങുന്നില്ലെന്നും, ഇത് തന്നെ ഒരു മോശം ഭാര്യയാക്കുന്നുവെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ആ കുറവ് നികത്താൻ, അവൾ അവനുവേണ്ടി ഒരു കാമുകിയെ നിയമിക്കാൻ ശ്രമിക്കുകയാണ്. അയാളെ ശാരീരികമായി സന്തോഷിപ്പിക്കാൻ സാധിക്കുന്ന ഒരു സ്ത്രീയെയാണ് താൻ നോക്കുന്നതെന്ന് അവൾ  പറയുന്നു. എന്നാൽ സൗന്ദര്യം മാത്രം പോരാ, മനോഹരമായ വ്യക്തിത്വവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വേണമെന്നും അവൾ കൂട്ടിച്ചേർത്തു. ഈ ജോലിയ്ക്ക് മിനിമം വേതനമായി 450 ഡോളറും അവൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീട്ടിൽ സൗജന്യമായി താമസിക്കാം, ഭക്ഷണവും ഫ്രീ. ഇതിനകം രണ്ട് ഉദ്യോഗാർത്ഥികളെ ജോലിക്കായി താൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്ത്രീ പറയുന്നു.  

  ഭാരമായി മാറുമെന്നതിനാൽ ജോലിയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ത്രീക്ക് കുട്ടി ഉണ്ടാകരുതെന്നും അവൾ വ്യക്തമാക്കി. തീരദേശ പ്രവിശ്യയായ സമുത് പ്രകാനിൽ ദമ്പതികൾ ഒരുമിച്ച് ഒരു കുടുംബ ബിസിനസ്സ് നടത്തുകയാണ്. അതേസമയം, ഓൺലൈനിൽ കണ്ടപ്പോഴാണ് താനും ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു അവളുടെ ഭർത്താവ് പെറ്റഗോണിന്റെ പ്രതികരണം. 'ഞാൻ ഒരിക്കലും ഒരു കാമുകിയെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്റെ ഭാര്യ നൽകിയാൽ ഞാൻ നിരസിക്കില്ല' അയാൾ പറഞ്ഞു.  
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി