Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭാ ചെയർമാൻ പതാകകൾ ഏറ്റുവാങ്ങി


ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ യിലേക്കുള്ള പതാകകൾ ന​ഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഏറ്റുവാങ്ങി. 



ആഗസ്റ്റ് 13, 14, 15 തീയതികളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്ന പരിപാടിയാണ് ഹർ ഘർ തിരം​ഗ. ന​ഗരസഭയിലും ജീവനക്കാർക്കുമുള്ള പതാകകളാണ് കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകലയിൽ നിന്നും ചെയർമാൻ ഏറ്റുവാങ്ങിയത്. 






മുൻസിപ്പൽ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Reactions