Hot Posts

6/recent/ticker-posts

'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു

  

അപകടകരമായ സംഗതികള്‍ എല്ലാം ഇത്തരത്തില്‍ പ്രശസ്തിക്ക് വേണ്ടി മാത്രമായി ചെയ്യുന്നവരുണ്ട്. അങ്ങനെയൊരു സംഭവമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ദില്ലിയിലെ ഗുരുഗ്രാം സ്വദേശിയായ ബോബി കടാരിയ എന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചിരിക്കുകയാണ്. 6.30 ലക്ഷം ഫോളോവേഴ്സുള്ള ബോബി വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. ബോബി വിമാനത്തിനകത്ത് കയറി പുകവലിക്കുന്ന വീഡിയോ മ്യൂസിക്കും മറ്റും ചേര്‍ത്ത് സിനിമാരംഗമെന്ന പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്.   

   സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കിടന്നുകൊണ്ട് പുകവലിക്കുന്നത്. എന്നാല്‍ വീഡിയോ വൈറലായതോടെ ബോബി വെട്ടിലായി. നിരവധി പേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഒടുവില്‍ മന്ത്രിയുടെ ശ്രദ്ധയിലും പെട്ടു. ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം