Hot Posts

6/recent/ticker-posts

ചിങ്ങം ഒന്ന് കർഷകർ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു: ഷോൺ ജോർജ്


ചിങ്ങം ഒന്നിന് റബർ കർഷകർ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷകദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലമുള്ള റബ്ബർ കർഷകരുടെ ക്ഷേമ പെൻഷനുകൾ നിർത്തലാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് പട്ടിണി കിടക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. 




രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും വില സ്ഥിരത പദ്ധതിയിൽ ഉൾപ്പെടുത്തി റബർ കർഷകർക്ക് 200 രൂപ ഉറപ്പുവരുത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 


ഇതിനെതിരെ റബർ കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് (എം) പോലും മൗനം ഭജിക്കുന്നത് കർഷകരോടുള്ള അവഗണനയാണ്. 

കേരള കോൺഗ്രസ് (എം) ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. അതോടൊപ്പം മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ഷോൺ പറഞ്ഞു.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും