Hot Posts

6/recent/ticker-posts

അഡ്വ.റ്റി.വി എബ്രഹാം രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ


കൊഴുവനാൽ: അഡ്വ.റ്റി.വി എബ്രഹാമിൻ്റെ പൊതുപ്രവർത്തനം രാഷ്ട്രീയ പ്രവർത്തകർ എക്കാലവും മാതൃകയാക്കേണ്ടതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 



കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ നമ്മെ വിട്ടു കടുന്നുപോയ യശ:ശരീരനായ അഡ്വ.റ്റി.വി എബ്രഹാമിന്‍റെ സ്മരണ നിലനിറുത്തുന്നതിന് വേണ്ടി എല്ലാ വർഷവും ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 
അനുസ്മരണവും അവാർഡ് വിതരണവും നടത്തിവന്നിരുന്നു. അതിന്റെ ഭാഗമായി ഈ വർഷം നടത്തിയ അനുസ്മരണവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.




മാണി സി കാപ്പൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി പി സി തോമസ് അവാർഡുകൾ വിതരണവും മുൻ എംപി ജോയി എബ്രാഹം ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തി. 



ടെൽക് കോർപ്പറേഷൻ ചെയർമാൻ പി സി ജോസഫ് എക്സ് എംഎൽഎ, മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ്, ആർ.ടി മധുസൂദനൻ, ടോബിൻ കെ.അലക്സ്, ബാബു കെ.ജോർജ്, ജോഷി ആന്റണി, ബിജു വാതല്ലൂർ, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി മുൻ പിഎസ്സി മെമ്പർ പ്രൊഫ.കൊച്ചുത്രേസ്യ എബ്രഹാം, ഫൗണ്ടേഷൻ സെക്രട്ടറി ഷിബു തെക്കേമറ്റം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്