Hot Posts

6/recent/ticker-posts

വർണ്ണശബളമായി മണിയംകുന്ന് സ്‌കൂൾ സ്വാതന്ത്ര്യദിന ആഘോഷം


മണിയംകുന്ന്: ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര്യദിന വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ‘ആസാദി കാ അമൃത് ‘ മഹോത്സവം മണിയംകുന്ന് സെന്റ് ജോസഫ് യു.പി സ്കൂളിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. 



സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ ദേശീയ പതാക ഉയർത്തി. ത്രിവർണ്ണ ബലൂണുകളും ദേശീയപതാകകളുമായി വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.




സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ ജോർജ്, പിടിഎ പ്രസിഡന്റ് ജോയ് ഫിലിപ്പ്, വാർഡ് മെമ്പർ ഉഷാകുമാരി എന്നിവർ ആശംസകളർപ്പിച്ചു.


Reactions