Hot Posts

6/recent/ticker-posts

നോണ്‍സ്റ്റിക് പാത്രങ്ങളിലെ അപകടം


നോണ്‍സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും ഭാവിയില്‍ ക്യാൻസര്‍ സാധ്യത വരെ ഉണ്ടാക്കാമെന്നുള്ള വാർത്തകൾ എല്ലാം നേരെത്തെ തന്നെ വന്നിരുന്നു.   ഇതെല്ലാം വ്യാജപ്രചാരണങ്ങളായിരിക്കുമെന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. എന്നാലീ പ്രചാരണങ്ങളിലും അല്‍പം സത്യമുണ്ടെന്ന് വാദിക്കുകയാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയൊരു പഠനം.'ഫോറെവര്‍ കെമിക്കല്‍സ്' എന്നറിയപ്പെടുന്ന പെട്ടെന്നൊന്നും എങ്ങും ലയിച്ച് ഇല്ലാതായിപ്പോകാത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പാത്രങ്ങള്‍ ക്രമേണ കരള്‍ ക്യാൻസറിന് കാരണമായേക്കാമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. 'യൂണിവേഴ്സിറ്റി ഓഫ് സത്തേണ്‍ കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകരാണ്  ഇത്തരത്തിലൊരു പഠനത്തിന് പിന്നില്‍. 

 പല അടുക്കള ഉപകരണങ്ങള്‍, വാട്ടര്‍പ്രൂഫ് ക്ലോത്തിംഗ്, ഷാമ്പൂ, ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി ടാപ് വെള്ളത്തില്‍ വരെ ഇവ കണ്ടെത്തപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.ഈ കെമിക്കലുകള്‍ പതിവായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 4.5 മടങ്ങ് കരള്‍ ക്യാൻസറിന് സാധ്യത കൂടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 'കരള്‍ രോഗങ്ങളില്‍ തന്നെ ഏറ്റവും ഗുരുതരമായിട്ടുള്ളതാണ് കരള്‍ ക്യാൻസര്‍. നമ്മള്‍ നിത്യജീവിത്തലുപയോഗിക്കുന്ന പല സാധനങ്ങളും ക്രമേണ ഈ രോഗത്തിലേക്ക് നമ്മെ നയിക്കാമെന്ന വിവരം പങ്കുവയ്ക്കുന്ന ആദ്യ പഠനമായിരിക്കും ഇത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജെസ്സി ഗുഡ്റിച്ച് പറയുന്നു. 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും