Hot Posts

6/recent/ticker-posts

ശ്രദ്ധേയമായി സെന്റ് തോമസിലെ എൻസിസി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ്


പാലാ: സെന്റ് തോമസ് കോളേജിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജിലെ എൻസിസി ആർമി, നേവൽ വിഭാഗങ്ങളുടെ സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പാൾ റവ: ഡോ.ജെയിംസ് ജോൺ മംഗലത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.




കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ.ഡേവിസ് സേവ്യർ, പ്രൊഫ.ജോജി അലക്സ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. കോളേജ് ബർസാർ ഫാ.മാത്യു ആലപ്പാട്ടുമേടയയിൽ എൻസിസി നേവൽ വിഭാഗം സിടിഓ ഡോ.അനീഷ് സിറിയക്ക്, ആർമി വിഭാഗം എഎൻഓ  ലഫ്റ്റനന്റ്ടോ, ജോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 




സ്വാതന്ത്ര്യത്തിന്റെ നാൾവഴികളെ പറ്റിയും, സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയും കോളേജ് പ്രിൻസിപ്പാൾ ചടങ്ങിൽ സംസാരിച്ചു. നമുക്ക് ലഭിച്ച സ്വാതന്ത്ര്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച പ്രിൻസിപ്പാളിന്റെ വാക്കുകൾ വലിയ ആരവത്തോടെയാണ് കലാലയം ഏറ്റെടുത്തത്. 


തുടർന്ന് എൻസിസി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് കോളേജ് അങ്കണത്തിൽ നടന്നു. ഒരേ ചുവടുകളോടെ മാർച്ച് ചെയ്ത കേഡറ്റുകൾ സ്വാതന്ത്യദിനത്തിന്റെ മാറ്റുകൂട്ടി. പരിപാടിയിൽ കോളേജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. 


സ്വാതന്ത്ര്യ ദിനാഘോഷത്തിന് എൻസിസി നേവൽ വിഭാഗം കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, ആർമി വിഭാഗം സീനിയർ അണ്ടർ ഓഫീസർ ഗോകുൽ ബിജു, പെറ്റി ഓഫീസർ കേഡറ്റുമാർ, ജൂനിയർ അണ്ടർ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്