Hot Posts

6/recent/ticker-posts

ചർച്ച് റോഡ് റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


പാലാ മാർത്തോമ്മ ചർച്ച് റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഹൗസിംഗ് ബോർഡ് മൈതാനത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 



സംഘടനയുടെ മെമ്പർ കൂടിയായ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ദേശീയ പതാക ഉയർത്തി. സംഘടനാ പ്രസിഡന്റ് എ.വി എബ്രഹാം ഐക്കരക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഇന്ത്യ ചരിത്രവഴിയിലൂടെ എന്ന വിഷയത്തിൽ സംഘടനാ വൈസ് പ്രസിഡന്റ് എം. എസ്  സെബാസ്റ്റ്യൻ ക്ലാസെടുത്തു.




നിഷ മാത്യു ക്വിസ് പ്രോഗ്രാം നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ട്രിസ്റ്റ്‌ വിത്ത് ഡെസ്റ്റിനി എന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വിശ്വപ്രസിദ്ധമായ പാതിരാ പ്രസംഗത്തിന്റെ വീഡിയോ പ്രദർശനവും നടത്തി.



ഡോക്ടർ തോമസ് ജോർജ്, പി എ പയസ്, ജെയ്ക് ജോസഫ്, ശില്പ ഹാരിഷ് എന്നിവർ ആശംസകൾ അറിയിച്ചു. സംഘടനാ സെക്രട്ടറി ബിജോയ് മണർകാട്ട് കൃതജ്ഞത രേഖപ്പെടുത്തി. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്