Hot Posts

6/recent/ticker-posts

സൈമ അവാര്‍ഡ്‍സിന്‍റെ പത്താം പതിപ്പിന് ബംഗളൂരു വേദിയാവും

ഇന്ത്യയിലെ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മുന്‍ 
നിരയിലുള്ള സൈമ (സൌത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സ്) അവാര്‍ഡ്‍സിന്‍റെ പത്താം പതിപ്പിന് ബംഗളൂരു വേദിയാവും. സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് പരിപാടി. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ കലാ, സാങ്കേതിക മേഖലകളില്‍ മികച്ച  പ്രകടനങ്ങൾ കാഴ്ച വച്ചവര്‍ക്ക് ഈ വർഷത്തെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. 


ഹൈദരാബാദിലെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റര്‍ ആയിരുന്നു സൈമ അവാര്‍ഡ്സിന്‍റെ 9-ാം പതിപ്പിന്‍റെ വേദി. കൊവിഡ് പശ്ചാത്തലത്തില്‍ 2019, 2020 വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കാതിരുന്നതിനാല്‍ ഈ രണ്ട് വര്‍ഷങ്ങളിലെയും വിജയികളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 


2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയത്. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു. നിവിന്‍ പോളി മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു മികച്ച സംവിധായകന്‍. ചിത്രം ജല്ലിക്കട്ട്. 2012-ൽ വിഷ്ണു വർധൻ ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേർന്നാണ് സൈമ അവാർഡ്‌സ് ലോഞ്ച് ചെയ്തത്. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍