Hot Posts

6/recent/ticker-posts

നാടിന് ആവേശമായി കാവുംകണ്ടത്ത് യുവജനങ്ങളുടെ വടംവലി മത്സരം


പാലാ രൂപത എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ കടനാട് ഫൊറോന,കാവുംകണ്ടം യൂണിറ്റ് സഹകരണത്തോടെ കാവുംകണ്ടത്ത് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആവേശകരമായ വടംവലി മത്സരം നടത്തി. പാലാ രൂപതയിലെ എസ്എംവൈഎം  യുവജനങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.



രൂപതയിലെ ആൺകുട്ടികളുടെ 16 ടീമും പെൺകുട്ടികളുടെ 7 ടീമും മത്സരത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ മത്സരം ഉദ്ഘാടനം ചെയ്തു. 



പെൺകുട്ടികളുടെ മത്സരത്തിൽ ഭരണങ്ങാനം, പൈക, പൂവരണി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 6000, 5000,4000 രൂപയും ട്രോഫിയും കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു കിഴക്കേപറമ്പിൽ സമ്മാനിച്ചു. ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ വാരിയാനിക്കാട്, പൂവരണി, കാവുംകണ്ടം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 


തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വടംവലി മത്സരത്തിൽ വിജയികൾക്ക് 10000, 8000, 6000 രൂപയും ട്രോഫിയും വിതരണം ചെയ്തു. 

രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, കടനാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. അലക്സ് വടശ്ശേരി, ഡിബിൻ ഡൊമിനിക് വാഴേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എഡ്വിൻ ജോഷി മുണ്ടുമാക്കൽ, ജോജിൻ വാധ്യാനത്തിൽ, ജിയോ റോയി ഇല്ലിക്കമുകളേൽ, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, തോമസ് ആണ്ടുകുടിയിൽ, റിന്റു റെജി പറയൻകുഴിയിൽ, ലിയ തെരെസ് പുളിക്കൽ, ടോണി കവിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്