Hot Posts

6/recent/ticker-posts

വ്യത്യസ്ത പ്രകൃതി വിഭവങ്ങളുമായി പോഷകാഹാരമേള


ദേശീയ പോഷണമാസാചരണം 2022 ഭാഗമായി കേരള സർക്കാർ വനിതാ- ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന പോഷകാഹാര പ്രചരണ പരിപാടിയും, ഭക്ഷ്യമേളയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. 



ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചറാണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ, മെമ്പർമാരായ രാജു ജോൺ ചിറ്റേത്ത്, സ്മിത അലക്സ്, സിൻസി മാത്യു, ബി.ഡി.ഒ ഷാജി എം.ഇ, സിഡിപിഒ ഡോ.റ്റിൻസി രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 


ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന 8 പഞ്ചായത്തുകളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകരാണ് ഭക്ഷ്യമേളയിൽ മികച്ച വിഭവങ്ങൾ തയ്യാറാക്കിയത്. 


വ്യത്യസ്ത പ്രകൃതിദത്ത പോഷകഹാര ശ്രേണിയിൽപ്പെട്ട ഇലക്കറികളായ പ്ലാവില തോരൻ, പൊന്നാം കണ്ണിചീര, താള് തോരൻ, തകരയില തോരൻ, തഴുതാമ തോരൻ, മുരിങ്ങയിലതോരൻ, കഞ്ഞിവെള്ളം കൊണ്ടുള്ള ഹൽവ, പനിക്കൂർക്ക ബജി, ചെമ്പരത്തിപ്പൂ കൊണ്ടുള്ള സ്ക്വാഷ്, അമൃതം പൊടി കൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ, കപ്പ പുട്ട്, ആപ്പിൾ ബീറ്റ്റൂട്ട് പുട്ട്, ക്യാരറ്റ് പുട്ട്, വിവിധയിനം പായസങ്ങൾ സാലഡുകൾ എന്നിവ മേളക്ക് മിഴിവേകി.



പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു കുടുംബത്തിലേക്ക് ആവശ്യമായ സമീകൃത ആഹാരത്തിന്റെ ഒരു ബഡ്ജറ്റ് മെനു മത്സരവും സംഘടിപ്പിച്ചിരുന്നു. അതിൽ ഒന്നാം സ്ഥാനം രാമപുരം പഞ്ചായത്തും രണ്ടാം സ്ഥാനം കുറുവിലങ്ങാട് ഗ്രാമ പഞ്ചായത്തും കരസ്ഥമാക്കി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍