Hot Posts

6/recent/ticker-posts

നീലവസന്തം നിറഞ്ഞുതൂവി ഇടുക്കി മലനിരകൾ; സഞ്ചാരികൾക്ക് സ്വാ​ഗതം


രാജകുമാരി: ഇടുക്കി ജില്ലയിലെ പശ്‌ചിമഘട്ട മലനിരകളെ നീലപ്പട്ട്‌ അണിയിച്ച് നീലക്കുറിഞ്ഞി പൂത്തു. ഇതോ‌ടെ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തത്തിന്റെ ശോഭയിലാണ്‌ ഹൈറേഞ്ച്‌. 


ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ്‌ കണ്ണിനു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടത്‌. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ്‌ വ്യാപകമായി കുറിഞ്ഞി പൂത്തിരിക്കുന്നത്‌.


ശാന്തന്‍പാറയില്‍ നിന്നും മൂന്നാര്‍-തേക്കടി സംസ്‌ഥാന പാതയിലൂടെ ആറ്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളിപ്പാറ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തത്തിന്റെ മായാജാലം കണ്‍മുന്നില്‍ വിടരും. 


2020 -ല്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ തോണ്ടിമലയിലും വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂത്തിരുന്നു. ആരാലും അറിയപ്പെടാതെ അഞ്ച്‌ ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളെ കാത്തിരിക്കുകയാണ്‌. 



ഒന്നരകിലോമീറ്ററോളം കാനന പാതയിലൂടെയും പുല്‍മേടുകളിലൂടെയും സഞ്ചരിച്ചാല്‍ നീലവസന്തം നുകരാം. കള്ളിപ്പാറയില്‍ നിന്നും ഓഫ്‌ റോഡ്‌ ജീപ്പ്‌ സഫാരിയും ലഭ്യമാണ്‌.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ