Hot Posts

6/recent/ticker-posts

പാലാ ബൈപാസ്; ടാറിംഗ് നടപടികൾക്കു തുടക്കമായി


പാലാ ബൈപ്പാസിൻ്റെ സിവിൽസ്റ്റേഷൻ ഭാഗത്തെ ടാറിംഗ് നടപടികൾക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പഴയ റോഡിൻ്റെ ടാറിംഗ് പൊളിച്ചുനീക്കൽ ആരംഭിച്ചു. 

ഇത് പൂർത്തിയാക്കിയശേഷം ഏറ്റെടുത്ത സ്ഥലത്തെ ടാറിംഗും ഒരുമിച്ച് പൂർത്തീകരിക്കും.റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതി, ടെലിഫോൺ തൂണുകൾ മാറ്റി സ്ഥാപിച്ചു. ഏറ്റെടുത്ത ഭാഗത്തെ ലെവലിംഗ് ജോലികൾ ഏകദേശം പൂർത്തീകരിച്ചു. 


ധൃതഗതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മാണി സി കാപ്പൻ എംഎൽഎ വിലയിരുത്തി.ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി പൂർണ്ണമായും ഗതാഗതയോഗമാക്കാൻ ലക്ഷ്യമിട്ടാണ് പണികൾ പുരോഗമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. 


ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്