Hot Posts

6/recent/ticker-posts

ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ലോ​ഗോ പ്രകാശനം മിയ നിർവഹിച്ചു

രജത ജൂബിലി ലോ​ഗോ പ്രകാശനം
പാലാ: ചാവറ പബ്ളിക് സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോ​ഗോ പ്രകാശനം ചെയ്തു. ലോഗോ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം ചലചിത്രതാരം മിയ ജോർജ് നിർവ്വഹിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. ബാസ്റ്റിൻ മംഗലത്തിൽ, റെക്ടർ ഫാ. ജോസഫ് കുറിച്ചിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.




ആഘോഷങ്ങളുടെ ഭാ​ഗമായി ലഹരിക്കെതിരെ ബോധവൽക്കരണ വിളംബരജാഥ ഇന്ന് പാലായിൽ നടന്നു. സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ജൂബിലി വിളംബര ജാഥ ജോസ് കെ മാണി എം പി ഫ്ലാഗ് ഓഫ് ചെയ്തു.


പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഫാ ഇമ്മാനുവേൽ പഴയപുര സന്ദേശം നൽകി.റാലിയിൽ സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു.


ഡിസംബർ 5 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.  രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. 

സ്കൂൾ മാനേജർ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്,  മുൻ പ്രിൻസിപ്പൽമാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ, പിടിഎ വൈസ് പ്രസിഡൻ്റ് ഡോ ഷീന എന്നിവർ പ്രസംഗിക്കും. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു