Hot Posts

6/recent/ticker-posts

എംജി അത്‌ലറ്റിക്‌ മീറ്റ്‌: പാലാ അൽഫോൻസയും 
കോതമംഗലം എംഎ കോളേജും മുന്നിൽ


പാലാ: എംജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 19 ഇനങ്ങൾകൂടി പൂർത്തിയായപ്പോൾ വനിതാവിഭാഗത്തിൽ പാലാ അൽഫോൻസയും പുരുഷവിഭാഗത്തിൽ കോതമംഗലം എംഎ കോളേജും മുന്നിലെത്തി. 


റെക്കോഡുകൾ ഒഴിഞ്ഞ രണ്ടാംദിനം നിലവിലെ ചാമ്പ്യന്മാരായ എംഎ കോളേജ് എട്ട്‌ സ്വർണമടക്കം 100 പോയിന്റ്‌ നേടി. വനിതാ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലാ അൽഫോൻസാ നാല്‌ സ്വർണമടക്കം 72 പോയിന്റ്‌ നേടിയാണ്‌ മുന്നിലെത്തിയത്‌. 


ഈ വിഭാഗത്തിൽ നിലവിലുള്ള ചാമ്പ്യൻമാരായ എംഎ കോളേജ് നാല്‌ സ്വർണമുൾപ്പെടെ 69 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്‌. പുരുഷവിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്സ്‌ 45 പോയിന്റുമായി രണ്ടാമതാണ്‌. ചങ്ങനാശേരി എസ്ബി കോളേജ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ 17 പോയിന്റുമായി നാലാമതുമാണ്‌.


വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജാണ്‌ മൂന്നാമത്‌, 34 പോയിന്റ്‌. എറണാകുളം മഹാരാജാസ്‌ കോളേജ്‌ 13 പോയിന്റുമായി  നാലാം സ്ഥാനത്തുണ്ട്‌.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി