Hot Posts

6/recent/ticker-posts

അരുവിത്തുറ കോളേജിന് ഐ.എസ്.ഒ 21001 അംഗീകാരം


പാലാ: അരുവിത്തുറ സെൻറ്.ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐ.എസ്.ഒ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐ.എസ്.ഒ 21001 അംഗീകാരം ലഭിച്ചു. കോട്ടയം ജില്ലയിൽ ഐ.എസ്.ഒ 21001 സർട്ടിഫിക്കേഷൻ ഉള്ള ഏക കോളേജാണ് അരുവിത്തുറ സെൻറ്.ജോർജസ് കോളേജ്. 


അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ  പ്രാപ്തമാക്കുകയും പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ 21001 സർട്ടിഫിക്കേഷൻ ലഭ്യമാകുന്നത്. 


പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർദ്ധിപ്പിക്കാൻ ഫലപ്രദമായ മാനേജ്‌മന്റ് സംവിധാനവും അതിനുതകുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും കൂടി അടിസ്ഥാനമാക്കിയാണ് ഇത് ലഭ്യമാകുന്നത്.


സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ.പ്രൊഫ.സിബി ജോസഫ്, ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ.ഫാ.ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി കോർഡിനേറ്ററുമായ ഡോ.ജിലു ആനി ജോൺ,  ഐ.ക്യു.എ.സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ.സുമേഷ് ജോർജ്, മിഥുൻ ജോൺ എന്നിവരെ കോളേജ് മാനേജർ അഭിനന്ദിച്ചു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
അറബിക്കടലിൽ തീവ്രന്യൂനമർദം!