Hot Posts

6/recent/ticker-posts

കെഎസ്ആർടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കൂ


തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് വർഷം മുമ്പ് ഇറക്കിയിരുന്നു. എന്നാൽ ഉത്തരവിനെ പറ്റി യാത്രക്കാർക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ ഇപ്പോഴാണ് ബസുകളിൽ കെഎസ്ആർടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങിയത്.


ബസിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 2020ലാണ് ഇത് സംബന്ധിച്ച ആദ്യ ഉത്തരവ് കെഎസ്ആർടിസി ഇറക്കിയത്. എന്നാൽ വീണ്ടും പരാതി ഉയർന്നപ്പോഴാണ് ബസുകളിൽ ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കാൻ തീരുമാനിച്ചത്.


ബസിന്റെ വാതിലിനുസമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഈ സീറ്റിൽ ഇനി പുരുഷ യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധ്യമല്ല. 


എന്നാൽ ഉത്തരവിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അപരിഷ്‌കൃതമായ സംവിധാനമാണെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ നടപടി സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു