Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപനസമ്മേളനവും സമ്മാനദാനവും നടന്നു


തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപനസമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് കെസി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വക്കേറ്റ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, ബാഡ്മിന്റൺ (ഡബിൾ & സിംഗിൾ) 100 മീറ്റർ, 200 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നൽകി. 




യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, കവിത രാജു, രതീഷ് പി എസ്, ദീപാ സജി,  നജീമ പരിക്കൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുമാഭായി അമ്മ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി  ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം