Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രി സെക്യൂരിറ്റി നയം മാറ്റാനുള്ള നീക്കത്തിൽ കൗൺസിൽ യോ​ഗത്തിൽ പ്രതിഷേധം




പാലാ ജനറൽ ആശുപത്രിയിൽ നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരെ നീക്കി പകരം സ്വകാര്യ ഏജൻസിയ്ക്ക് സുരക്ഷാ ചുമതല കൈമാറാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച ചേർന്ന ന​ഗരസഭാ അടിയന്തിര കൗൺസിൽ യോ​ഗത്തിൽ പ്രതിഷേധം ഉയർന്നു. കൗൺസിൽ ഒറ്റക്കെട്ടായി സൂപ്രണ്ട് ഏകപക്ഷീയമായി നടത്തുന്ന നീക്കത്തിനെതിരെ രം​ഗത്ത് വന്നു. 



ആശുപത്രി മാനേജിം​ഗ് കമ്മിറ്റി ചേരാതെ നിയമനം നടത്താനാവില്ലെന്ന് നിർദ്ദേശിച്ച് ആശുപത്രി സൂപ്രണ്ടിന് കത്ത് നല്കാനും യോ​ഗത്തിൽ തീരുമാനിച്ചു. ഇതിനായി ഹെൽത്ത് സൂപ്പർവൈസറെ യോ​ഗം ചുമതലപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന്റെ നടപടി സംബന്ധിച്ച് ഡിഎംഒ യ്ക്കും ന​ഗരസഭ കത്ത് നല്കും. 


കൂടാതെ എംസിഎഫ് ഷെഡ് നിർമ്മിക്കുന്ന വിഷയവും കേരളാ കോൺ​ഗ്രസ് എമ്മിന്റെ എതിർപ്പിനിടയിലും സിപിഎമ്മും യുഡിഎഫ് അം​ഗങ്ങളും ചേർന്ന് പാസാക്കി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനായി വിപുലമായ എംസിഎഫ് ഷെഡ് നിർമ്മിക്കുന്നത് സംബന്ധിച്ചായിരുന്നു അജൻഡ. 20ാം വാർഡിൽ മൃ​ഗാശുപത്രിയുടെ പരിസരത്ത് 2,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് പണിയണമെന്നാണ് സിപിഎം അം​ഗമായ ന​ഗരസഭാധ്യക്ഷ ജോസിൻ ബിനോ ശുപാർശ ചെയ്തത്.  






Reactions