Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രി സെക്യൂരിറ്റി വിഷയം: സൂപ്രണ്ടിനെതിരെ എം എൽ എ രംഗത്ത്




പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജൻസിക്കു കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിൻ്റെ നീക്കത്തിനെതിരെ മാണി സി കാപ്പൻ എം എൽ എ രംഗത്തുവന്നു. സൂപ്രണ്ടിൻ്റെ നീക്കം നിർത്തിവയ്ക്കാനും ഏപ്രിൽ നാലിന് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി ചേരാനും എം എൽ എ നിർദ്ദേശം നൽകി. 



എം എൽ എ യുടെ സാന്നിദ്ധ്യത്തിലല്ലാതെ എന്തെങ്കിലും  തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത്  അസാധുവാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. എം എൽ എ മാരുടെ സൗകര്യത്തിനനുസരിച്ച് മാത്രമേ അതത് സ്ഥലങ്ങളിൽ  ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി വിളിക്കാവൂ എന്ന നിയമസഭ സ്പീക്കറുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നിർദ്ദേശമുണ്ടെന്നും എം എൽ എ പറഞ്ഞു. 


സൂപ്രണ്ടിൻ്റെ നടപടിക്കെതിരെ നിയമസഭ സ്പീക്കർ, ആരോഗ്യമന്ത്രി, ഡി എം ഒ എന്നിവർക്കു എം എൽ എ കത്ത് നൽകി. നടപടി സംബന്ധിച്ചു ആശുപത്രി സൂപ്രണ്ടിനോട് എം എൽ എ  വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.






Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും