Hot Posts

6/recent/ticker-posts

വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഫ്ലൈ ഹൈ സെമിനാർ




ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി യുടെ 90-ാം യുവജന ശക്തീകരണ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റി പെറ്റൽസും ഇലഞ്ഞി വിസാറ്റ് എൻജിനീറിങ് കോളജും സംയുക്തമായി ഫ്ലൈ ഹൈ എന്ന പേരിൽ ചൊവ്വാഴ്ച വിസാറ്റ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി.



വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ.ജെ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.


ലയൺസ് ക്ലബ് അഡ്വസറും ജില്ലാ സെക്രട്ടറിയുമായ സിബി മാത്യു പ്ലാന്തോട്ടം, ഷാജി ആറ്റുപുറം, വിസാറ്റ് ഗ്രൂപ്പ് കോളേജുകളുടെ ഡയറക്ടർ - റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ, റജിസ്ട്രാർ പ്രൊഫസർ സുബിൻ പി.എസ്, വിദ്യാർത്ഥികളായ നേഹാ സൂസൻ, എയ്ഞ്ചൽ, മേരി ബിജോ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈഫ് കോച്ചും ഇന്റർനാഷണൽ ട്രയിനറുമായ ചെറിയാൻ വർഗീസ് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.






Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു