ട്വിറ്ററിൽ വീണ്ടും പരിഷ്കാരവുമായി സിഇഒ ഇലോൺ മസ്ക്. ഇത്തവണ ലോഗോയിലാണ് മാറ്റം.
ട്വിറ്ററിന്റെ പ്രശസ്തമായ ‘നീലക്കിളി’ ലോഗോയാണ് മസ്ക് മാറ്റിയത്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ.
മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. 2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ ‘നായ മീം’.
ലോഗോ മാറ്റത്തെക്കുറിച്ച രസകരമാണ് ട്വീറ്റുകളും ഇലോൺ മസ്ക് പങ്കുവച്ചിട്ടുണ്ട്. പുതിയ ലോഗയിലെ ‘നായ’ കാറിൽ പോകുമ്പോൾ പൊലീസ് ഉദ്യോസ്ഥൻ പരിശോധിക്കുന്നതും, ഡ്രൈവിങ് ലൈസൻസിലുള്ള ‘നീലക്കിളി’യുടെ ചിത്രം പഴയതാണെന്നും പറയുന്ന കാർട്ടൂണാണ് ഒരു ട്വീറ്റ്.
മാർച്ച് 26ന് ഒരു ട്വിറ്റർ ഉപഭോക്താവുമായി മസ്ക് നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. ലോഗോ മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയെന്ന കുറിപ്പോടെയാണ് സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തത്.