Hot Posts

6/recent/ticker-posts

കുറഞ്ഞ ചിലവിൽ മുഖം തിളങ്ങാൻ തക്കാളി ഫേസ് പായ്ക്ക്




ധാരാളം ആരോ​​ഗ്യ ​ഗുണങ്ങളുള്ള തക്കാളി ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ തക്കാളിയ്ക്ക് കഴിയും. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ മാറ്റാൻ തക്കാളി ഏറെ നല്ലതാണ്. ജോലി തിരക്കുകൾക്കിടിയൽ പലപ്പോഴും ചർമ്മ സംരക്ഷണത്തിന് സമയം കിട്ടാത്തവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന പരി​ഹാരമാർ​ഗമാണിത്. പ്രത്യേകിച്ച് സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും.



ചർമ്മം തിളങ്ങാൻ, മുഖക്കുരു മാറ്റാൻ, കരുവാളിപ്പ് കുറയ്ക്കാൻ, കറുത്ത പാടുകൾ നീക്കാനൊക്കെ തക്കാളി ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആവശ്യമായ പോഷണം നൽകുന്നു. സൂര്യതാപം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്. 

ചര്‍മ്മ കോശങ്ങളെ നിര്‍ജ്ജീവമാക്കുകയും ടാൻ, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവയെല്ലാം കാരണമാകാറുണ്ട്. കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോ​ഗ്യം നിലനിർത്താനും തക്കാളി ഏറെ മികച്ചതാണ്.


പായ്ക്ക് തയാറാക്കുന്ന വിധം

ഒരു തക്കാളി ഉടച്ച് അതിന്റെ പൾപ്പ് എടുക്കുക. ഇതിലേക്ക് അൽപ്പം ഓട്സ് പൊടിച്ചെടുത്തതും തൈരും ചേർക്കാം. പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യമുള്ള അത്ര തൈര് ഇതിലേക്ക് ചേർക്കുക. തക്കാളിയും നന്നായി മിക്സിയിലിട്ട് അടിച്ച് എടുക്കുന്നതാണ് ഏറെ അനോയജ്യം. ഈ പായ്ക്ക് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.





അതിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം ചർമ്മത്തിന് നല്ല മൃദുത്വവും അതുപോലെ തിളക്കം ലഭിച്ചതായി മനസിലാക്കാം. 

ആഴ്ചയിൽ മൂന്ന് ഈ ഫേസ് പായ്ക്ക് ചർമ്മത്തിൽ ഉപയോഗിക്കാം. ചർമ്മത്തിലിടുന്നതിന് മുൻപ് കൈയിലോ മറ്റോ ഇട്ട് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്